Mashiha Jatham Lyrics (മശിഹാ ജാതം)
Malankara Orthodox Suriyani Sabha Yeldho Perunnal 🎼Song: Mashiha Jatham (മശിഹാ ജാതം) Malayalam Lyrics മശിഹാ ജാതം ചെയ്താ ബേതലഹേമിൽ പ്രാചിയിൽനിന്നെത്തി-ജ്ഞാനികളവനേ മാ-നിപ്പാൻ രാജാവായ് ജാതം-ചെയ്തതോനെങ്ങാവോ- ഏകട്ടഭിവാദ്യം-വന്നുവണങ്ങിൻ സാ-ഷ്ടാം-ഗം. ജാതം ചെയ്തനൃപൻ-ബേതലഹേമിലിതാ- ഭാസുരമാം താരം-സൂരികളെയറിയി-ച്ചേ-വം പൈതലിവൻ തന്നെ-കതിരുമിവൻതന്നെ- നാഥനിവൻതന്നെ-സർവ്വേശൻ ദൈവം-ത-ന്നെ. ബേതലഹേം ഗുഹയിൽ-ചെന്നഥ ദർശിച്ചു പൈതലിനോടൊപ്പം-മാതാവാം മറിയാം-ത-ന്നെ അവതാരം ചെയ്തോ-രഖിലേശൻപേർക്കായ് കാദീശ് കാദീശെ-ന്നാർക്കും ദൂതന്മാ-രേ-യും. കീറത്തുണി ചുറ്റി-പാറപ്പൊത്തിലിതാ പാൽ നുകരുന്നയ്യൊ-ലോകമഹോന്നത ദേ-വേ-ശൻ തലമുറകളിൽ മുമ്പൻ-ശിശുപോൽ കരയുന്നൂ ഭൂതലജാതികളേ! വന്നുവണങ്ങിൻ സാ-ഷ്ടാം-ഗം. എത്രമനോഹരമാ-ബേതലഹേം ഗുഹയിൽ ഈറയരും നരരും-പാടിയ മോഹന സം-ഗീതം, വിസ്മിതയായ് മറിയാം-ഭമമാർന്നൂ യൗസേഫ്- കീർത്തിതനായ് പുത്രൻ-വന്നുവണങ്ങിൻസാ-ഷ്ടാം-ഗം ഇന്നാൾ ദൈവത്തിൻ-നന്ദന ജനനദിനേ- വാനവദൂതഗണം-വിസ്മയകരഗീതം-പാ-ടി സ്തുതി ദേവനു വാനിൽ-ക്ഷിതിതന്നിൽ ശാന്തി മാനവനുത്തമമാം-ശരണവുമെന്നുൽഘോഷി-ച്ചു. ബാറെക്മോർ. ശുബഹോ... മെനഓലം... ഗുഹയിൽ ജനിച്ചോനാം-സുതനായ് സ്തുതി പാട...