Eden Thottam Lyrics (ഏദന്‍തോട്ടം)
Malankara Orthodox Suriyani Sabha Wedding
🎼Song: Eden Thottam (ഏദന്‍തോട്ടം)
Malayalam Lyrics
ഏദന്‍തോട്ടം നട്ടോനെ
നീയാണെന്‍ യുവമണവാളന്‍
നിന്‍തൊട്ടത്തിനെന്‍ പേര്കായ്
വീശിചീടുക കുളിര്തെന്നല്‍.
സത്യമണാള നീതിജ്ഞാ
നാഥാ ഞാന്‍ നിന്‍ മണവാട്ടി
നീയാണെന്‍ തണലും താങ്ങും
ചെയ്യണമേന്നോടു കാരുണ്യം
സ്ലീബായാലവകാശധനം
മുദ്രിതമാക്കിപ്പിഡകളാല്‍
അടിമവീടുര്‍ത്തി സ്വര്‍ഗത്തില്‍
പന്തീയിലെന്നെ നീയേറ്റി
നാഥാ ദുരെ പോകരുതേ
ഈയുള്ളോളെ തള്ളരുതെ
മാനിപ്പാന്‍ മടി കാണിച്ചാന്‍
ക്ഷീണിച്ചയ്യോ ഞാന്‍ ചാകും
നാഥാ നോക്കുക സുന്ദരിഞാന്‍
എന്നെയേറ്റുക മണിയറയില്‍
നിന്നുടെ മടിയില്‍ ശയനം ചെയ്ത്
ഇയലട്ടെ ഞാന്‍ സുഖനിദ്ര
വല്ലഭനാം മശിഹാനാഥന്‍
കല്ലറയീന്നും മഹിമാവില്‍
നല്ലൊളിയോടേറ്റെന്നേവം
ചൊല്ലുമ്പോള്‍ ഞാന്‍ ഭാഗ്യവതി
നാളും മാസവുമാണ്ടും ഞാന്‍
പാപപാഴിരുളില്‍ പോക്കി
നിന്‍ ജീവധ്വനി കേട്ടപ്പോള്‍
കണ്ണുതെളിഞ്ഞാനന്ദിച്ചേന്‍
(മോറിയോറാഹേം മേലയ്നോവാദാരേന്‍)
ക-ര്‍ത്താവെ നിന്നാദ്രത നിറയും വാതില്‍ തുറന്നി
പ്രാ-ര്‍ഥന കേട്ടിട്ടാത്മാക്കളിലന്‍പുണ്ടാകേണം
ദൈ-വാത്മജനെ ദമ്പതികളെയും തലയില്‍ ചൂടും
മകുടങ്ങളെയും വലതുകരത്താല്‍ വാഴ്ത്തിടെ-ണം
നാ-മം ചൊന്നീ ദമ്പതികള്‍ക്കായ് വരമേകേണം
തേജോലോകത്തിവരുടെകാലം ശുഭമാകേണം
ധ-ന്യതയാര്‍ന്നോള്‍പരിശുദ്ധന്മാര്‍ തന്‍പ്രാര്‍ത്ഥനയാല്‍
വാഴ്ത്തണമേ യീജനനിവഹത്തെ എന്നന്നേക്കും
നി-ന്‍സ്തുതിപാടാന്‍ കിന്നരമേന്തിസ്തോത്രംചെയ്‌വാന്
എന്‍കര്‍ത്താവേ ഇവരുടെ വായകളെ വാഴ്ത്തിടെണം
സര്‍വ്വംകീട്ടിട്ടഭ്യര്‍തഥനയെ കൈകൊള്‍വോനെ
പ്രാ-ര്‍ത്ഥന കേട്ടീട്ടാത്മാക്കള്‍ന്മേല്‍ കൃപചെയ്യേണം
Manglish Lyrics
Eden Thottam Nattone
Neeyanenyuva Manavaalan
Nin Thottathil Ninperkkay
Veeshicheeduka Kulirthennal
Sathyamanalaa Neethinjaa
Naadha Njaan Nin Manavaatti
Neeyanen Thanalum Thaangum
Cheyyanamennod Kaarunyam
Sleebayaal avakashadhanam
Mudrithamakki peedakalal
Adimavidurthy swargathil
Pandhiyilenne neeyetti
Vallabhanam mashiha naadhan
Kallarayinnum mahimavil
Nalloliyodettennevam
Chollumbol njan bhagyavathi
Naalum masavumandum njan
Papappazhirulil pokki
Nin jeevadwani kettappol
Kannu thelinjaanandichen
(Morio rahem Melyn Uaderen)
Ka-rthave nin adratha nirayum vathil thuranni
Prardhana kettittatmakalil anppundakenam
Dai-vatmajane dampathi kaleyum thalayil choodum
Ma-kudangaleyum valathukarathaal vazhthee tde-nam
Na-mam chonneedapathilkalkai varamekenum
Thejolokathivarude kalam subhamakenum
Dha-nyathayaarnol parishudhanmar than prardhanayal
Vazhthename yi jananivahatheyennennekum
Ni-nsthuthi paadaan kinnaramendi sthothram cheyvaan
E-n karthave ivarude vaikalle tvazhtheedenam
Sarvam kettittabhyardhanaye kaikolvone
Pra-rdhana kettittatmaakkal mel krupacheyenum
Comments
Post a Comment