Naranay Vannu Lyrics (നരനായ് വന്നു)

Malankara Orthodox Suriyani Sabha Yeldho Perunnal
🎼Song: Naranay Vannu (നരനായ് വന്നു)


Malayalam Lyrics

നരനായ് വന്നു-തിരുജന്മത്താൽ
സഭയെ കാത്ത-മശിഹാ ധന്യൻ
അവകാശിയിന്നാ-ളിലവ-തരിച്ചു;
അടിമപ്പെട്ടോർ-പാടീടുന്നു;
സ്തുതി തേ! സ്തുതി തേ!-മറിയാം സുതനെ!
പുറജാതിക്കാർ-നിരപ്പിന്നിന്നാൾ
വിജ്ഞാനികൾതൻ-ഭവനം പൂകി.
സൗമ്യോക്തികളും-ഗുഡോക്തികളും
ഈ നാളേറ്റം-സ്ഫുടമായ്ത്തീർന്നു.

ആർപ്പോടടിയാർ-പാടീടുന്നു
സ്തുതി തേ! സ്തുതി തേ!-ജനകാത്മജനേ!

ആമോസ് തനയൻ-പ്രവചിച്ചതുപോൽ
പ്രസവിച്ചല്ലോ-കന്യക ഈ നാൾ.
നിൻ പിറന്നാളിൽ-സ്തുതി എന്നേവം
സ്തുതി പാടീടാം-നമുക്കേവർക്കും.
ബ്രഖ്യാപുത്രൻ-പ്രവചിച്ചതുപോൽ
നമുക്കായിന്നാൾ-ദനഹാ ഉദിച്ചു.

ആർപ്പോടടിയാർ-പാടീടുന്നു
സ്തുതി തേ! സ്തുതി തേ!-ജനകാത്മജനേ!

ഭൂവാസികളും-സ്വർവാസികളും
ഈ നാളവനെ-തോത്രം ചെയ്തു.
പതനം ഭവിച്ച-പാവനയായ
സഭയിന്നാളിൽ-മൗലിയുയർത്തി.
നെടുനാൾ നിന്നോ-രസ്വാതന്ത്യം
ഈ നാൾ പാടേ-ദൂരീകൃതമായ്.
പാതാളത്തിൽ-പാഴായ് പോയ
രൂപം തെളിച്ചാ-നീ നാൾ ശില്പി.
അപരന്മാരി-ന്നകമേ കയറി
അവകാശികളായ്-ഭവനേ മേവി.

ആർപ്പോടടിയാർ-പാടീടുന്നു
സ്തുതി തേ! സ്തുതി തേ!-ജനകാത്മജനേ!

ഈ നാളുടയോൻ-നാഥൻ വെളിവായ്
ദേവന്മാരെ ലജ്ജിപ്പിച്ചു
ഈ നാൾ വൈദ്യൻ-സൗഖ്യം നൽകാൻ
രോഗാതുരരെ സന്ദർശിച്ചു.
ആകൽക്കറുസാ-തൻ കോട്ടയിന്നാൾ
പാടേ പൊടിഞ്ഞു-മുടിയും വെടിഞ്ഞാൻ
കോമളനായ-കന്യാതനയൻ
ഇന്നേ ദിവസം-സേവിതനായി.
ആർപ്പോടു ഞങ്ങൾ-സ്തുതി പാടുന്നു.
വാഴുവേറീടും-ശിശുവേ! സ്തുതി തേ.


Manglish Lyrics

Naranay vannu-thirujanmathal
Sabhayekaatha-masiha dhanyan
Avakasiyinna-lhilava-tharichu;
Adimappettor -paadeedunnu;
Sthuthi the! sthuthi the!-mariam suthane!

Purajaathikkar-nirappininnal
Vijnanikalthan-bhavanam pooki.
Soumyoktikalum-goodoktikalum
Ee naalaettam-sphudamaaytheernu.

Aarpotatiyar-paatitunnu
Sthuthi the! Sthuthi the!-janakatmajanae! 

Aamosu thanayan-pravachichathupol 
Prasavichallo-kanyaka yeenaal.
Nin piranaalill-sthuthi yennevam
Sthuthi paadidam-namukkevarkkum. 
Brakhyaaputhran-pravachichathupol 
Namukkaayinnal-danahayudichu.

Aarpotatiyar-paatitunnu
Sthuthi the! Sthuthi the!-janakatmajanae! 

Bhoovaasikalum-swarvaasikalum
Ee naalavanae-sthothram cheythu.
Pathanam bhavicha-paavanayaya
Sabhayinnalill-mauliyuyarthi.
Nedunaal ninno-raswathanthryam
Ee naal paade-dooreekruthamay.
Paathahlathil-pazhay poya
Roopam thehlicha-neenahl silpi.
Aparanmaree-nakamae kayari
Avakaasikahlay-bhavanae mevi.

Aarpotatiyar-paatitunnu
Sthuthi the! Sthuthi the!-janakatmajanae! 

Ee naaludayon-naadhan velivay
Daevanmare-lajjippichu
Ee naal vaidyan-soukhyam nalkan
Rogaathurarae-sannarsichu.
Aakalkarussa-than kottyinnal
Paadae podinju-mudiyum vedinjan
Komalanaya-kanyathanayan
Innae divasam-sevithanayi.
Aaarpotu njangal-sthuthi paadunnu.
Vaazhvareedum-sisuvae! Sthuthi the!

Comments

Popular posts from this blog

O Mariyame Lyrics (ഓ മറിയാമേ)

Pesahaayaal Lyrics (പെസഹായാൽ)

Aaralavu Varnippan Lyrics (ആരാളാവൂ വർണ്ണിപ്പാൻ)