Naranay Vannu Lyrics (നരനായ് വന്നു)
Malankara Orthodox Suriyani Sabha Yeldho Perunnal 🎼Song: Naranay Vannu (നരനായ് വന്നു) Malayalam Lyrics നരനായ് വന്നു-തിരുജന്മത്താൽ സഭയെ കാത്ത-മശിഹാ ധന്യൻ അവകാശിയിന്നാ-ളിലവ-തരിച്ചു; അടിമപ്പെട്ടോർ-പാടീടുന്നു; സ്തുതി തേ! സ്തുതി തേ!-മറിയാം സുതനെ! പുറജാതിക്കാർ-നിരപ്പിന്നിന്നാൾ വിജ്ഞാനികൾതൻ-ഭവനം പൂകി. സൗമ്യോക്തികളും-ഗുഡോക്തികളും ഈ നാളേറ്റം-സ്ഫുടമായ്ത്തീർന്നു. ആർപ്പോടടിയാർ-പാടീടുന്നു സ്തുതി തേ! സ്തുതി തേ!-ജനകാത്മജനേ! ആമോസ് തനയൻ-പ്രവചിച്ചതുപോൽ പ്രസവിച്ചല്ലോ-കന്യക ഈ നാൾ. നിൻ പിറന്നാളിൽ-സ്തുതി എന്നേവം സ്തുതി പാടീടാം-നമുക്കേവർക്കും. ബ്രഖ്യാപുത്രൻ-പ്രവചിച്ചതുപോൽ നമുക്കായിന്നാൾ-ദനഹാ ഉദിച്ചു. ആർപ്പോടടിയാർ-പാടീടുന്നു സ്തുതി തേ! സ്തുതി തേ!-ജനകാത്മജനേ! ഭൂവാസികളും-സ്വർവാസികളും ഈ നാളവനെ-തോത്രം ചെയ്തു. പതനം ഭവിച്ച-പാവനയായ സഭയിന്നാളിൽ-മൗലിയുയർത്തി. നെടുനാൾ നിന്നോ-രസ്വാതന്ത്യം ഈ നാൾ പാടേ-ദൂരീകൃതമായ്. പാതാളത്തിൽ-പാഴായ് പോയ രൂപം തെളിച്ചാ-നീ നാൾ ശില്പി. അപരന്മാരി-ന്നകമേ കയറി അവകാശികളായ്-ഭവനേ മേവി. ആർപ്പോടടിയാർ-പാടീടുന്നു സ്തുതി തേ! സ്തുതി തേ!-ജനകാത്മജനേ! ഈ നാളുടയോൻ-നാഥൻ വെളിവായ് ദേവന്മാരെ ലജ്ജിപ്പിച്ചു ഈ ന...